2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ബജറ്റ് റിപ്പോര്‍ട്ട് -2025-26

2025-26 വർഷത്തേക്കുള്ള ബജറ്റില്‍ അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി , ലൈഫ് പദ്ധതി , മാലിന്യസംസ്കരണം എന്നീ മേഖലകള്‍ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്.കൂടാതെ മാനവ വിഭവശേഷി വികസനം , വിദ്യാഭ്യാസം , കൃഷി , പശ്ചാത്തല വികസനം എന്നിവയ്കും മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. 
പ്രാരംഭ ബാക്കി ഉള്‍പ്പെടെ 40,49,86,880 രൂപ ആകെ വരവും 39,01,50,600 രൂപ ചെലവും 1,48,36,280 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അഗികരിച്ചിട്ടുള്ളത്.

  • ബജറ്റ് 2025-26