ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയകാല മലബാര്‍ ജില്ലയിലെ ആദ്യകാല പഞ്ചായത്തുകളിലൊന്നാണ് താമരശ്ശേരി. കൂറ്റന്‍ മലനിരകളുടെ താഴ്വര പ്രദേശമാകയാല്‍ 'താഴ്മലച്ചേരി' എന്ന പഴയ പേര് കാലാന്തരത്തില്‍ താമരശ്ശേരിയായതാണെന്ന് കരുതപ്പെടുന്നു. പഞ്ചായത്തിലെ കുന്നുകളും മലകളും നിറഞ്ഞ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍, അര നൂറ്റാണ്ട് മുമ്പ് വന്യമൃഗങ്ങള്‍ യഥേഷ്ടം വിഹരിച്ചിരുന്ന വന്‍കാടുകളായിരുന്നു. കേരളപ്പിറവിക്കു മുമ്പുതന്നെ, പഴയ തിരുവിതാംകൂറില്‍ നിന്നും എത്തിയ കുടിയേറ്റക്കാരാണ് കാട് വെട്ടിത്തെളിയിച്ച് ആള്‍പാര്‍പ്പുള്ള കൃഷിയിടങ്ങളാക്കി മാറ്റിയത്.
കൂടുതൽ വായിക്കുക