2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..

താമരശ്ശേരി ഗ്രാമ പഞ്ചായത്ത്

ഗ്രാമ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്. പ്രസിഡന്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡന്റ് : പ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ:പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം ,വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിച്ചിരിക്കുന്നു.

റസീന സിയാലി

പ്രസിഡന്റ്

നവാസ് മാസ്റ്റര്‍

വൈസ് പ്രസിഡന്റ് & ചെയര്‍പെഴ്സണ്‍ ,ധനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി

നസീറ ഷരീഫ്

വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍

കാവ്യ വി ആര്‍

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍

അബ്ദുള്‍ ഗഫൂര്‍ പി പി

ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍

ജയലേഖ കെ എ

സെക്രട്ടറി

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പഞ്ചായത്തിന്റെ പേര്                    : താമരശ്ശേരി ഗ്രാമപഞ്ചായത്ത് രൂപീകരിക്കപ്പെട്ട വര്‍ഷം                 : 1936ഉൾപ്പെടുന്നവില്ലേജുകൾ                  : കെടവൂര്‍, രാരോത്ത്ബ്ലോക്ക്പഞ്ചായത്ത്                       : കൊടുവള്ളിതാലൂക്ക്                                       : താമരശ്ശേരിജില്ല                                            : കോഴിക്കോട്അസംബ്ലിമണ്ഡലം                         : കൊടുവള്ളിപാർലമെന്‍റ് മണ്ഡലം                ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴയകാല മലബാര്‍ ജില്ലയിലെ ആദ്യകാല പഞ്ചായത്തുകളിലൊന്നാണ് താമരശ്ശേരി. കൂറ്റന്‍ മലനിരകളുടെ താഴ്‌വര പ്രദേശമാകയാല്‍ 'താഴ്മലച്ചേരി' എന്ന പഴയ പേര് കാലാന്തരത്തില്‍ താമരശ്ശേരിയായതാണെന്ന് കരുതപ്പെടുന്നു. പഞ്ചായത്തിലെ കുന്നുകളും മലകളും നിറഞ്ഞ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍, അര നൂറ്റാണ്ട് മുമ്പ് വന്യമൃഗങ്ങള്‍ യഥേഷ്ടം വിഹരിച്ചിരുന്ന വന്‍കാടുകളായിരുന്നു. കേരളപ്പിറവിക്കു മുമ്പുതന്നെ, പഴയ തിരുവിതാംകൂറില്‍ നിന്നും എത്തിയ കുടിയേറ്റക്കാരാണ് കാട് വെട്ടിത്തെളിയിച്ച് ആള്‍പാര്‍പ്പുള്ള കൃഷിയിടങ്ങളാക്കി മാറ്റിയത്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 8, 2026

ബാല്യസ്പന്ദനം – പഞ്ചായത്ത് തല ഉദ്ഘാടനം

ബാല്യസ്പന്ദനം – പഞ്ചായത്ത് തല ഉദ്ഘാടനം3 വയസ്സുമുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള മെഡിക്കൽ ചെക്കപ്പ് പദ്ധതിയായ “ബാല്യസ്പന്ദനം” താമരശ്ശേരി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഐശ്വര്യ അങ്കണവാടിയിൽ വെച്ച് നടന്നു.താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ്...

കൂടുതൽ വായിക്കുക
പുതിയ വാർത്ത