2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ബജറ്റ് റിപ്പോര്‍ട്ട് 2026-27

താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നവതി ആഘോഷ വര്‍ഷമായ 2026 ല്‍ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ടാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. സ്മാര്‍ട്ട് ഓഫീസ് , ടൗണ്‍ സൗന്ദര്യവല്‍ക്കരണം ,വിദ്യാഭ്യാസം , പാലിയേറ്റീവ് , ആരോഗ്യം , ശുദ്ധജല വിതരണം , ഭിന്നസേഷി സൗഹൃദം , ക്ഷീര വികസനം , കായിക രംഗം , കാര്‍ഷിക മേഖല , ഭവന നിര്‍മ്മാണം , പിന്നോക്ക ക്ഷേമം , വനിതാ വികസനം , ഇ ലേണിങ്ങ് സ്പേസ് വിപുലീകരണം  തുടങ്ങിയ സമഗ്ര മേഖലകള്‍ക്കും ബജറ്റില്‍ അര്‍ഹമായ  പ്രാധിനിത്യം നല്‍കിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്‍ബലം നല്‍കുന്നതിനായി 40,85,72,418 രൂപ വരവും 33,04,50,850 രൂപ ചെലവും 7,81,21,568 രൂപ നീക്കിബാക്കിയുമുള്ള 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്  ആംഗീകരിച്ചു.

 

  • ബജറ്റ് 2026-27