താമരശ്ശേരിയില്‍ സമ്പൂര്‍ണ്ണ ഭരണഘടന സാക്ഷരതാ യജ്ഞം
November 2, 2026
താമരശ്ശേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സമ്പൂർണ്ണ ഭരണഘടന സാക്ഷരതയജ്ഞം വിജയിപ്പിക്കുന്നതിനുള്ള ശിൽപശാല മുൻ എം.എൽഎ.വി.എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഒൻപതിനായിരത്തോളം വീടുകളിലെ മുഴുവൻ അംഗങ്ങളെയും ഭരണഘടന സാക്ഷരത നേടുന്നതിനുള്ള ആക്ഷൻ പ്ലാൻ കില പ്രഫസർ ഡോ.വിനോദ് അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി.അബ്ദുൽ ഗഫൂർ, വി.ആർ കാവ്യ, നസീറ ഷരീഫ്, ടി.ആർഒ കുട്ടൻ മാസ്റ്റർ, പി.എസ് മുഹമ്മദലി, സുന്ദരൻ.ടി.കെ., അഡ്വ.ജോസഫ് മാത്യു,വാർഡ് മെമ്പർമാരായ ബാബു കുടുക്കിൽ, ബിന്ദു ആനന്ദ്, ആസാദ് കാരാടി, എ.പി. സമദ് ,ഷീജ ദിലീപ്, അബ്ദുൽ റഷീദ്, വി.കെ.കോയ, അനിൽ മാസ്റ്റർ, സൗജ അബ്ദുറഹിമാൻ, രത്നവല്ലി ,രജിന, ജ്യോതി കെ.സി, ബബിത, സെക്രട്ടറി ഫവാസ് ഷമീം, എ.കെ.അബ്ബാസ്, രാധാകൃഷ്ണൻ സി.ഡി എസ് ചെയർപേഴ്സൺ സോണിത, എന്നിവർ സംസാരിച്ചു. പഞ്ചായത്ത്തല കോർ കമ്മറ്റി അംഗങ്ങൾ, വാർഡ് കൺവീനർമാർ, പി.ഇ സി.അംഗങ്ങൾ, ആശാ വർക്കർമാർ, കുടുംബശ്രീ സി.ഡി എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
https://www.instagram.com/reel/DfKaYC4qN_o/?rpxt=bXNnOTBoOHhwMzhx
https://www.facebook.com/share/r/1BtSw9jrxc/?mibextid=wwXIfr