കേരളോത്സവത്തിന് തുടക്കം കുറിച്ചു.
October 31, 2026
താമരശ്ശേരി ഗ്രാമ പഞ്ചായത്തില്‍ കേരളോൽസവത്തിന് തുടക്കമായി. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച വിളബര ജാഥയിൽ മുൻ ഇന്ത്യൻ വോളീബോൾ താരം കിഷോർ കുമാർ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കാവ്യ.വി.ആർ, നസീറഷരീഫ്, ബ്ലോക്ക് ചെയർപേഴ്സൻ മൈമൂനഹംസ മെമ്പർമാരായ പി.ഗിരീഷ് കുമാർ, ബാബു കുടുക്കിൽ, ബിന്ദു ആനന്ദ്, ആസാദ് കാരാടി, ബിജിത്ത്, എ.പി. സമദ് ' അബ്ദുൽ റഷീദ് വി.കെ.കോയ, ഷീജ ദിലീപ് , ഷഹന ബബിത, ജ്യോതി കെ.സി, സൗജ അബ്ദുറഹിമാൻ, രജിന, രത്നവല്ലി എ.കെ.കൗസർ മാസ്റ്റർ,സി.ഡി.എസ് ചെയർപേഴ്സൺ സോണിത, എം.ടി അയ്യൂബ് ഖാൻ, ഷംസീർ എടവലം, ബിൽജു റാഷി താമരശ്ശേരി, മിൻഹാജ് തുടങ്ങിയവർ പങ്കെടുത്തു.