ഗാന്ധി ജയന്തി
October 2, 2026
താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഗാന്ധി ജയന്തി സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു. "നിര്‍മലം" - മാലിന്യ രഹിത പുതുയുഗ കേരളം ജനകീയ ക്യാമ്പയിന്‍ പഞ്ചായത്ത്തല ഉദ്ഘാടനം വൈസ് പ്രസിഡന്റ് ശ്രീ.നവാസ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.കൂടാതെ സ്വച്ഛത ഹി സേവ 2026 കൈയ്യോട് കൈ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രത്യേക ഗ്രാമസഭ , VBGRAMG - വികസിത് ഗ്രാമപഞ്ചായത്ത് പ്ലാന്‍ രൂപീകരണവുമായി ബന്ധപ്പെട്ട പ്രത്യേക ഗ്രാമസഭ എന്നിവയും നടന്നു.സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ദുള്‍ ഗഫൂര്‍ പി .പി. , കാവ്യ വി ആര്‍ , തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ശ്രീ.ബിനു ഫ്രാന്‍സിസ് , അക്രഡിറ്റഡ് എഞ്നീയര്‍ ഫസ്‌ല പി കെ എന്നിവര്‍ VBGRAMG പദ്ധതി വിശദീകരണം നടത്തി. ജനപ്രതിനിധികള്‍ , VBGRAMG തൊഴിലാളികള്‍ , ഹരിതകര്‍മ്മസേനാംഗങ്ങള്‍ , ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.