2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ബാല്യസ്പന്ദനം – പഞ്ചായത്ത് തല ഉദ്ഘാടനം

September 8, 2026

ബാല്യസ്പന്ദനം – പഞ്ചായത്ത് തല ഉദ്ഘാടനം

3 വയസ്സുമുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള മെഡിക്കൽ ചെക്കപ്പ് പദ്ധതിയായ “ബാല്യസ്പന്ദനം” താമരശ്ശേരി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഐശ്വര്യ അങ്കണവാടിയിൽ വെച്ച് നടന്നു.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. താമരശ്ശേരി മെഡിക്കൽ ഓഫീസർ ആദിര ,ശ്രുതി ഇകെ,ആയിശ മുഹമ്മദ്,ത്രേസ്യ,ഇകെ ഫജാസ്,ആശംസാ പ്രഭാഷണം നടത്തി.

എ.പി. സമദ്, വാർഡ് മെമ്പർ സ്വാഗതം പറഞ്ഞു.

നിരവധി രക്ഷിതാക്കളും കുഞ്ഞുങ്ങളും പദ്ധതിയുടെ ഭാഗമായി. കുട്ടികളുടെ ആരോഗ്യപരിപാലനവും ആരോഗ്യനില കൃത്യമായി വിലയിരുത്തുന്നതും ലക്ഷ്യമിടുന്ന ഈ പദ്ധതി ഏറെ പ്രയോജനപ്രദമാണ്.

കുരുന്നുകളുടെ ആരോഗ്യത്തിനും നല്ല നാളേക്കുമായി — ബാല്യസ്പന്ദനം
 

IMG