കമ്മ്യൂണിറ്റി ഡിജിറ്റല്‍ ലേണിങ്ങ് സ്പേസ്
CLDS – കോവർക്കിങ് & ലേണിംഗ് സ്പേസ്
കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) LEAP പദ്ധതിയുമായി സഹകരിച്ച്, താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന CLDS (Community Learning & Digital Space), യുവജനങ്ങൾക്കിടയിൽ സ്റ്റാർട്ടപ്പ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും താങ്ങാനാവുന്ന നിരക്കിൽ മികച്ച തൊഴിൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത ഒരു കോവർക്കിങ് ആൻഡ് ലേണിംഗ് സ്പേസ് ആണ്. ഡിജിറ്റൽ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള സംരംഭങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. Wi-Fi, LAN Connectivity, CCTV, Reliable Power Supply, Meeting Room, Controlled Access, LED Display തുടങ്ങിയ ആധുനിക സൗകര്യങ്ങളും CLDS-ൽ ഒരുക്കിയിട്ടുണ്ട്.
താമരശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലെയും ഐ.ടി, ഡിജിറ്റൽ, റിമോട്ട് വർക്ക് തുടങ്ങിയ മേഖലകളിൽ താൽപ്പര്യമുള്ള യുവജനങ്ങൾക്ക് പുതിയ തൊഴിൽ അവസരങ്ങളെ പരിചയപ്പെടാനും പുതിയ കഴിവുകൾ ആർജിക്കാനും പരിശീലനം നേടാനും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളുമായി ആശയവിനിമയം നടത്താനും CLDS ഒരു Learning Space ആയി പ്രവർത്തിക്കുന്നു. Tinkerhub Foundation, Kochi-യുടെ മാതൃകയിൽ കമ്മ്യൂണിറ്റി അധിഷ്ഠിതമായ പ്രവർത്തനങ്ങൾക്കും അറിവ് പങ്കിടലിനും പ്രാധാന്യം നൽകിയാണ് CLDS പ്രവർത്തിക്കുന്നത്.
Designing, Content Writing, Remote Support Jobs, Accounting & Administration, Web Development തുടങ്ങിയ മേഖലകളിൽ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനാവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിനും ഡിജിറ്റൽ തൊഴിൽ മേഖലകളിലെ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുമായി വിവിധ പരിശീലന പരിപാടികളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നതാണ്. കൂടാതെ, പരിശീലന പരിപാടികൾ, സെമിനാറുകൾ, മീറ്റിംഗുകൾ, മറ്റ് കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിനായി CLDS-ലെ സൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്ത് ഉപയോഗിക്കാനും സാധിക്കും. യുവജനങ്ങളെ ഡിജിറ്റൽ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുകയും പുതിയ സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രാദേശിക പിന്തുണാ കേന്ദ്രമായി CLDS-നെ വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.