2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
പയ്യംവെള്ളി ചന്തു സ്മൃതിമണ്ഡപം

കോട്ടയം കോവിലകത്തിന്റെ പുനരുദ്ധാരകനും തച്ചോളി ഒതേനനു ഗുരുസ്ഥാനീയനുമായിരുന്നു പയ്യംവെള്ളി ചന്തു. പയ്യമ്പള്ളി ചന്തു, പയ്യംവെള്ളി ചന്തു കുറുപ്പ്, പയ്യമ്പള്ളി ചോളൻ, പയ്യവെള്ളി ചന്തു. എന്നി പേരുകളിലും അറിയപ്പെടുന്നു.പയ്യംവെള്ളി ചന്തുവിന്റെ സ്മൃതിമണ്ഡപം അദ്ദേഹം വീരമൃത്യു വരിച്ച സ്ഥലമായ കോഴിക്കോടു് ജില്ലയിൽ താമരശ്ശേരി കോട്ടയിൽ ഭഗവതി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു. ഇവിടെ പ്രചാരത്തിലുള്ളതു പ്രകാരം, കോട്ടയം രാജവംശത്തിന്റെ ഒരു കോട്ടയുണ്ടായിരുന്നു ഇവിടെ. ഈ കോട്ടയിലെ കിണറിനടുത്തു നിൽക്കുമ്പോൾ ശത്രുക്കൾ വന്നു് ഒളിവിൽ വെടി വയ്ക്കുകയും വെടി കൊണ്ടു് കിണറ്റിൽ വീണ ചന്തു മരിച്ചോയെന്നറിയാൻ കിണറിലേക്കു് വന്നു നോക്കിയ ശത്രുവിനു നേരെ കിണറ്റിൽ നിന്നു കൊണ്ടു് ചന്തു വാൾ എറിയുകയും ആ വാൾ ശത്രുവിന്റെ തലയറുത്തു് തൊട്ടപ്പുറത്തെ ക്ഷേത്രക്കുളത്തിൽ ചെന്നു വീഴുകയും ചെയ്തെന്നാണു് കഥ. കോട്ടയിൽ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുമ്പോൾ ചന്തുവിനെ വെള്ളയും കരിമ്പടവും വിരിച്ചു് ആദരിച്ചു് അനുസ്മരിച്ച ശേഷമാണു് ചടങ്ങുകൾ ആരംഭിക്കുക. സ്മൃതി മണ്ഡപത്തിൽ എല്ലാ മാസവും സംക്രമദിവസം നിവേദ്യം സമർപ്പിക്കാറുണ്ടു്. കണ്ണൂർ മണിക്കകാവിലും, കതിരൂർ ചോഴൻ രയരോത്ത് തറവാട് ക്ഷേത്രത്തിലും കാരണവർ തെയ്യമായി പയ്യമ്പള്ളി ചന്തു തെയ്യം കെട്ടിയാടുന്നു. ഇതിൽ കണ്ണൂർ മാണിക്കകാവിൽ പ്രസിദ്ധമായ പയ്യമ്പള്ളി കളരിസംഘം ഇന്നും നിലനിൽക്കുന്നൂ. പാനൂർ പാലത്തായികുന്നു ഭഗവതി ക്ഷേത്രത്തിലും ഈ അപൂർവ്വ തെയ്യം കെട്ടിയാടാറുണ്ട്.

 

MONUMENT