Keralotsavam 2026 – Last date for submission of entries: October 22, 2026 Pension Mustering – Last date for completing mustering: October 30, 2026.
‘കൈയ്യോട് കൈ’ — കൈകോർക്കാം, മാലിന്യരഹിത പുതുയുഗ കേരളത്തിനായി

October 1, 2026

‘കൈയ്യോട് കൈ’ — കൈകോർക്കാം, മാലിന്യരഹിത പുതുയുഗ കേരളത്തിനായി

താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വച്ഛതാ ഹി സേവ 2026ന്റെ ഭാഗമായി ‘കൈയ്യോട് കൈ — കൈകോർക്കാം, മാലിന്യരഹിത പുതുയുഗ കേരളത്തിനായി’ എന്ന പദ്ധതിയുടെ ഭാഗമായി പരപ്പൻപൊയിൽ ടൗൺ ശുചീകരിച്ചു.

ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയ്യാലി നിർവഹിച്ചു. വൈസ് പ്രസിഡന്റ് നവാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മൈമൂന ഹംസ (ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി)കാവ്യ വി.ആർ., നസീറ ഷരീഫ് (സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ സന്നിഹിതരായി.

മെമ്പർമാരായ ബബിത സുരേന്ദ്രൻ, സൗജ അബ്‌ദുറഹ്‌മാൻ,രത്‌നവല്ലി, ഷീജ ദിലീപ്, ജ്യോതി എന്നിവരും പങ്കെടുത്തു.

രാരോത്ത് GMHS സ്കൂളിലെ സോഷ്യൽ സർവീസ് സ്കീമിലെ വിദ്യാർത്ഥികളും, നുസ്രത്ത് ഹയർസെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് & ഗൈഡ്സ് വിഭാഗത്തിലെ വിദ്യാർത്ഥികളും അധ്യാപകരും,രാരോത്ത് GMHS പി.ടി.എ പ്രസിഡൻ്റ് എംടി അയൂബ് ഖാനും,ഹെഡ്‌മിസ്‌ട്രസ് ജഗന്ദിനി.എം,പ്രൻസിപ്പൽ പ്രകാശ് പി.ജോൺ (NIRHSS),വ്യാപാരികളും മറ്റു പൊതു പ്രവർത്തകരും പങ്കാളികളായി.

ശുചിത്വമുള്ള നാടിനായി, മാലിന്യമുക്ത കേരളത്തിനായി — കൈകോർക്കാം, കൈയ്യോട് കൈ ചേർക്കാം. 

kaiyyodkai